മണിച്ചിത്രത്താഴിന് ബോളിവുഡില്‍ രണ്ടാം ഭാഗം

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ശേഷം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളില്‍ എല്ലാം റീമെയ്ക്ക് ചെയ്യപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ എത്തിയത് ഭൂല്‍ ഭുലയ്യ എന്ന പേരിലാണ്. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. ഭൂല്‍ ഭുലയ്യക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മറ്റ് താരങ്ങള്‍ ആരെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. 2020 ജൂലൈ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

 

error: Content is protected !!