കാര്‍ഷിക വായ്പ മൊറട്ടോറിയം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും. അത് വരെ റവന്യു റിക്കവറി നടപടികൾ മരവിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

കാര്‍ഷിക വായ്പ്പകളിൻമേലുള്ള പരാതികൾ പരിശോധിക്കാൻ സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനം ആയി. വയനാട് ഇടുക്കി ജില്ലകളിൽ നിലവിലുള്ളതിന് സമാനമായിട്ടായിരിക്കും സബ് കമ്മിറ്റി പ്രവര്‍ത്തിക്കുകയെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാര്‍ പറഞ്ഞു.

വായ്പകൾ പുനക്രമീകരിക്കാത്തതിന്‍റെ പേരിൽ റിക്കവറി നടപടികൾ അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. പുനക്രമീകരിക്കാത്ത വായ്പകൾക്ക് മൊറട്ടോറിയം ലഭ്യമാക്കാൻ വായ്പകൾ പുതുക്കി നൽകാനാണ് തീരുമാനം.

error: Content is protected !!