കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി.

ഡൽഹി: കശ്​മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന്​ സുപ്രീംകോടതി. കശ്​മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ ആക്​ടിവിസ്​റ്റായ തെഹ്​സീൻ പൂനാവാല നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

കശ്​മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്​ വരണമെന്നാണ്​ ആഗ്രഹമെന്ന്​ സുപ്രീംകോടതി പറഞ്ഞു. എന്നാൽ, ഇത്​ മൂലം കശ്​മീരിൽ പ്രശ്​നങ്ങളുണ്ടാവരുത്​. കോടതിക്കും കശ്​മീരിലെ സ്ഥിതിഗതികൾ എന്താണെന്ന്​ അറിയില്ല. ഇക്കാര്യത്തിൽ സർക്കാറിന്​ കുറച്ച്​ കൂടി സമയം അനുവദിക്കാമെന്നും കോടതി വ്യക്​തമാക്കി. അതേസമയം, എത്രകാലം നിയന്ത്രണങ്ങളുമായി മുന്നോട്ട്​ പോകാനാണ്​ സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഹരജി രണ്ടാഴ്​ചക്ക്​ ശേഷം കോടതി വീണ്ടും പരിഗണിക്കും.

കശ്​മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ഒരു ജീവൻ പോലും നഷ്​ടമായിട്ടില്ലെന്ന്​ അറ്റോണി ജനറൽ കോടതിയെ അറിയിച്ചു. അനിഷ്​ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​. കേന്ദ്രസർക്കാർ സ്ഥിതിഗതികൾ ദിവസവ​ും വിലയിരുത്തുന്നുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു.

error: Content is protected !!