ചിദംബരത്തിന്റെ അറസ്റ്റ്; ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്

കഴിഞ്ഞ രണ്ട് ദിവസമായി ബി.ജെ.പി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല. പി.ചിദംബരത്തെ വ്യക്തിപരമായും രാഷ്ട്രീയമായും ആക്രമിക്കുന്നു. നിയമ സംവിധാനങ്ങളെ അട്ടിമറിക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടു പിടിച്ചു വാർത്തകൾ ഉണ്ടാക്കുകയാണെന്നും സുര്‍ജെവാല ആരോപിച്ചു.

ചിദംബരം അന്വേഷണങ്ങളോട് ഇപ്പോഴും സഹകരിച്ചിട്ടുണ്ട്. അർദ്ധ രാത്രിയിൽ സി.ബി.ഐയെ ഉപയോഗിച്ച അതിക്രമം കാണിച്ചു. നിശബ്ദമായ ഈ അടിയന്തരാവസ്ഥക്കെതിരെ രാജ്യം രംഗത്ത് വരണം. പൊതുപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഒരാളെ പിടികിട്ടാ പുള്ളിയാക്കി മാറ്റാനാണ് ശ്രമമെന്നും സുര്‍ജെവാല പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കലാണ് സി.ബി.ഐയുടെ ലക്ഷ്യമെന്ന് അറസ്റ്റിലായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം പറഞ്ഞു . സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇന്നലെ ചാനലുകള്‍ക്ക് മുന്നില്‍ നാടകം കളിക്കുകയായിരുന്നു. സി.ബി.ഐ എന്തുകൊണ്ടാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാത്തതെന്നും കാര്‍ത്തി ചോദിച്ചു.

error: Content is protected !!