പി ചിദംബരം അറസ്റ്റിൽ

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ പി. ചിദംബരം അറസ്റ്റിൽ. ജോർബാഗിലെ വസതിയിൽ വെച്ചാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് അറസ്റ്റുണ്ടായത്. ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒളിവിലാണെന്ന അഭ്യൂഹങ്ങൾക്കിടെ എ.ഐ.സി.സി ആസ്ഥാനത്ത് അപ്രതീക്ഷിത വാർത്താസമ്മേളനം നടത്തിയിരുന്നു. പിന്നീട് വസതിയിലേക്ക് മടങ്ങിയ ചിദംബരത്തെ സി.ബി.ഐ പിന്തുടർന്നെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വസതിയുടെ മതിൽ ചാടിക്കടന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥർ അകത്ത് കടന്നത്. ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്​ചത്തേക്ക് മാറ്റിയിരുന്നു. ഏത് സമയവും അറസ്റ്റ് ഉണ്ടാവുമെന്ന സാഹചര്യത്തിൽ ചിദംബരം ഒളിവിൽ പോയതായും അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തിയത്.

ഒ​ന്നാം യു.​പി.​എ സ​ർ​ക്കാ​റി​ൽ ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 2007ലാ​ണ് െഎ.​എ​ൻ.​എ​ക്സ് മീ​ഡി​യ​ക്ക്​ വി​ദേ​ശ മു​ത​ൽ​മു​ട​ക്ക് കൊ​ണ്ടു​വ​രാ​ൻ വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​​ന്‍റെ (എ​ഫ്.​ഐ.​പി.​ബി) അ​നു​മ​തി ല​ഭി​ച്ച​ത്. അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പീ​റ്റ​ർ മു​ഖ​ർ​ജി​യെ​യും ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ​യും ചി​ദം​ബ​രം സ​ഹാ​യി​ച്ചു​വെ​ന്നും​ പ്ര​ത്യു​പ​കാ​ര​മാ​യി മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്​ ഇ​രു​വ​രും സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്​​തു​വെ​ന്നു​മാ​ണ്​ സി.​ബി.​െ​എ കേ​സ്. എ​ന്നാ​ൽ, കേ​സി​ൽ സി.​ബി.​െ​എ ചി​ദം​ബ​ര​ത്തെ പ്ര​തി ചേ​ർ​ത്തി​രു​ന്നി​ല്ല. പ്ര​തി ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യാ​ണ്​ സി.​ബി.​െ​എ ചി​ദം​ബ​ര​ത്തിന്‍റെ അ​റ​സ്​​റ്റി​നു വ​ഴി ഒ​രു​ക്കി​യ​ത്.

error: Content is protected !!