മെ​ഡി​ക്ക​ൽ ബ​ന്ദ്: അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കു​മെ​ന്ന് ഐ​എം​എ കേ​ര​ള ഘ​ട​കം

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ ബി​ല്ലി​ലെ വി​വാ​ദ നി​ബ​ന്ധ​ന​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) വ്യാ​ഴാ​ഴ്ച ദേ​ശീ​യ വ്യാ​പ​ക​മാ​യി മെ​ഡി​ക്ക​ൽ ബ​ന്ദ് ന​ട​ത്തും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഒ​പി ഉ​ണ്ടാ​കി​ല്ലെ​ന്നും ഐ​എം​എ കേ​ര​ള ഘ​ട​ക​വും അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു​വ​രെ​യാ​ണ് സ​മ​രം. മെ​ഡി​ക്ക​ൽ അ​ധ്യാ​പ​ക​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഐ​എം​എ ഉ​ന്ന​ത​സ​മി​തി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം വി​ല​യി​രു​ത്തി​യാ​ണ് ദേ​ശ വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

error: Content is protected !!