പ്രളയദുരിതം അനുഭവിക്കുന്ന ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു – പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രളയദുരിതം അനുഭവിക്കുന്ന ജനതക്കൊപ്പം നില്‍ക്കുന്നുവെന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍െറ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌​ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന്‍െറ പ്രത്യേക പദവി റദ്ദാക്കിയ നടപടി സര്‍ക്കാരിന്‍െറ ഭരണ നേട്ടമാണ്​. അനുച്ഛേദം 370 ആവശ്യമായിരു​ന്നെങ്കില്‍ എന്തിനാണത്​ താത്​ക്കാലികമായി നിലനിര്‍ത്തിയെന്ന്​ അതിനെ അനുകൂലിക്കുന്നവര്‍ മറുപടി പ റയണം. 70 വര്‍ഷ​ത്തെ തെറ്റ്​ 70 ദിവസം ശകാണ്ട്​ തിരുത്തിയെന്നും സര്‍ദാര്‍ പ​ട്ടേലിന്‍െറ സ്വപ്​നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് നിയമം രാജ്യത്തെ മുസ്‍ലിം സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തിയതായും അഭിപ്രായപ്പെട്ടു. ജനസംഖ്യ കൂടുന്നത്​ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്​. ദാരിദ്ര്യം തുടച്ചു നീക്കുന്നതിന്​ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്​. നല്‍കിയ വാഗ്​ദാനങ്ങളെല്ലാം പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ജമ്മുകശ്മീരിലും കനത്ത സുരക്ഷയാണ്​ ഏര്‍​െപ്പടുത്തിയത്​. നിരോധനാജ്ഞയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്​. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്​. കശ്മീര്‍ വിഷയത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

error: Content is protected !!