ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്; സിന്ധുവിന് സ്വർണം

ബേസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് സ്വർണം. ലോക നാലാം നമ്പർ താരം ജപ്പാന്‍റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകൾക്കാണ് അഞ്ചാം നമ്പർ താരമായ സിന്ധു തോൽപിച്ചത്. സ്കോർ: 21-7, 21-7 . ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്‍റെ ആദ്യ സ്വർണമാണിത്.

എതിരാളിയെ ഒരു ഘട്ടത്തിൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരാൻ അനുവദിക്കാതെയായിരുന്നു സിന്ധുവിന്‍റെ മുന്നേറ്റം. 37 മിനുട്ടിൽ രണ്ട് ഗെയിമും സ്വന്തമാക്കി സിന്ധു ലോക കിരീടമണിഞ്ഞു

error: Content is protected !!