മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ അവധി

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രഫഷണല്‍ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. വയനാട്ടിൽ അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. ഇടുക്കിയിൽ പ്രഫഷണൽ കോളജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.

error: Content is protected !!