കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യി​രു​ന്ന അ​ൽ​പേ​ഷ് താ​ക്കൂ​റും ധ​വാ​ൽ​സിം​ഗും ബി​ജെ​പി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യി​രു​ന്ന അ​ൽ​പേ​ഷ് താ​ക്കൂ​റും ധ​വാ​ൽ​സിം​ഗ് സ​ല​യും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഗു​ജ​റാ​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജി​ത്തു വാ​ഗാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പാ​ർ​ട്ടി പ്ര​വേ​ശ​നം.

രാ​ജ്യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് എ​തി​രാ​യി വോ​ട്ട് ചെ​യ്ത ഇ​രു​വ​രും ജൂ​ലൈ അ​ഞ്ചി​ന് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ര​ഥ​ൻ​പൂ​രി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യി​രു​ന്നു അ​ൽ​പേ​ഷ് താ​ക്കൂ​ർ. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് താ​ക്കൂ​ർ പാ​ർ​ട്ടി വി​ട്ട​ത്.

സ​ല ബ​യാ​ദ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്. പാ​ർ​ട്ടി​യു​മാ​യി യോ​ജി​ച്ച് പോ​കാ​നാ​വി​ല്ലെ​ന്നാ​ണ് സ​ല​യു​ടെ നി​ല​പാ​ട്.

You may have missed

error: Content is protected !!