കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികൻ റിമാൻഡിൽ

കൊച്ചി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ അറസ്റ്റിലായ വൈദികൻ റിമാൻഡിൽ. കൊച്ചി കണ്ണമാലി സ്വദേശി ജെറി എന്ന് വിളിക്കുന്ന ഫാദർ ജോസഫിനെയാണ് തോപ്പുംപടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.

കൊച്ചി പെരുമ്പടം ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. പള്ളുരുത്തി പൊലീസിൽ കുട്ടികൾ പരാതി അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രി പീഡനശ്രമം ഉണ്ടായതിനെ തുടർന്ന് ആറു കുട്ടികൾ ബോയ്സ് ഹോമിൽ നിന്ന് പുറത്തേക്ക് ഒാടി. വഴിയിൽവെച്ച് പ്രദേശവാസിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ ബോയിസ് ഹോമിലെത്തി തന്ത്രപൂർവം പുരോഹിതനെയും കൂട്ടി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. 15 കുട്ടികളാണ് ബോയിസ് ഹോമിൽ കഴിയുന്നത്.

error: Content is protected !!