തമിഴ്‌നാട്ടില്‍ പുതിയ രണ്ട് ജില്ലകള്‍ രൂപീകരിച്ചു.

തമിഴ്നാട് സര്‍ക്കാര്‍ രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പളനിസ്വാമിയാണ് തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചത്. കാഞ്ചീപുരം ജില്ല വിഭജിച്ച് ചെങ്കൽപട്ട് ജില്ലയും തിരുനെൽവേലി ജില്ല വിഭജിച്ച് തെങ്കാശി ജില്ലയുമാണ് രൂപീകരിച്ചത്. ഭരണനിര്‍വ്വഹണ സൌകര്യത്തിന് വേണ്ടി മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച നിവേദനങ്ങള്‍ പരിഗണിച്ചാണ് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. ഇതൊടുകൂടി തമിഴ്നാട്ടില്‍ മൊത്തം 35 ജില്ലകള്‍ ആയി. പുതിയതായി തുടങ്ങിയ ജില്ലകള്‍ക്ക് പുതിയ ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥരെ തന്നെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2011 സെന്‍സസ് പ്രകാരം തെങ്കാശിയില്‍ 70,545 ഉം ചെങ്കല്‍പട്ടില്‍ 62,579 ഉം ആണ് ജനസംഖ്യ.

error: Content is protected !!