അങ്കണവാടി ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം

വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചു.അങ്കണവാടി ജീവനക്കാര്‍ രൂപകല്‍പന ചെയ്തതും നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ സാരി മാറ്റിയാണ് പുതിയ യൂണീഫോം രൂപകല്‍പന ചെയ്തിരിക്കുന്നത്. മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ അങ്കണവാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന യൂണീഫോം കോട്ട് ആക്കാനാണ് തീരുമാനിച്ചത്. അങ്കണവാടി വര്‍ക്കര്‍മാരുടെ യൂണിഫോം കോട്ടിന്റെ നിറം ഡാര്‍ക്ക് ആഷും ഹെല്‍പര്‍മാരുടെ കോട്ടിന്റെ നിറം ചെറുപയര്‍ പച്ചയുമാക്കാനാണ് തീരുമാനം . നാല് അളവിലുള്ള കോട്ടായിരിക്കും വിതരണം ചെയ്യുക . സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും .

error: Content is protected !!