വെസ്റ്റിൻഡീസ‌് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ‌് ടീമിനെ ഇന്ന‌് പ്രഖ്യാപിക്കും : ടീം തെരഞ്ഞെടുപ്പ‌് നിര്‍ണായകം

ലോകകപ്പ‌് സെമിഫൈനൽ തോൽവിക്കുശേഷമുള്ള വെസ്റ്റിൻഡീസ‌് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ‌് ടീമിനെ ഇന്ന‌് പ്രഖ്യാപിക്കും. സെമിഫൈനൽ തോൽവിക്കുശേഷമുള്ള ടീം തെരഞ്ഞെടുപ്പ‌് പല കളിക്കാർക്കും നിർണായകമാണ‌്. വിക്കറ്റ‌് കീപ്പർ മഹേന്ദ്ര സിങ്‌ ധോണിയെ ടീമില്‍ എടുത്താലും ഇല്ലെങ്കിലും അത് ടീം അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രധാന സൂചനയാകും.

38കാരനായ ധോണി വിരമിക്കാൻ സമയമായെന്ന ചർച്ചകൾ സജീവമാണ് എന്നതും പ്രധാനമാണ്. എന്നാൽ ധോണി ഇക്കാര്യത്തില്‍ നയം വ്യകതമാക്കിയിട്ടില്ല. അതേസമയം ധോണിയുടെ സാനിധ്യം ടീമിന് ഗുണം ചെയ്യുമെന്നഅഭിപ്രായവുംഉയര്‍ന്നുവന്നിട്ടുണ്ട്. വിക്കറ്റ‌് കീപ്പറായി ഋഷഭ‌് പന്തിനെ ഉൾപ്പെടുത്തി ധോണിയുടെ അനുഭവപരിചയം പ്രയോജനപ്പെടുത്തുകയാണ‌് ഉദ്ദേശം. വിൻഡീസ‌് പര്യടനത്തിൽ ഉൾപ്പെട്ടില്ലെങ്കിലും ഇന്ത്യയിൽ നടക്കുന്ന പരമ്പരകളിൽ ധോണി ഉണ്ടാകാനാണ‌് സാധ്യത. ധോണിക്കൊപ്പം ക്യാപ‌്റ്റൻ വിരാ‌ട‌് കോഹ‌്‌ലി, പേസ‌് ബൗളർ ജസ‌്പ്രീത‌് ബുംറ എന്നിവർക്ക‌് വിശ്രമം അനുവദിച്ചേക്കും.

error: Content is protected !!