ക​ർ​ണാ​ട​ക​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ്

ക​ർ​ണാ​ട​ക​യി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മു​ൻ​പ് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്. സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​മെ​ന്നും കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.  ഇ​തി​നി​ടെ, പ്ര​തി​സ​ന്ധി​ക​ൾ​ക്കും ത​ര്‍​ക്ക​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങു​ക​യും ചെ​യ്തു. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന ഗ​വ​ര്‍​ണ​റു​ടെ ആ​വ​ശ്യം ത​ള്ളി​യ സ്പീ​ക്ക​ര്‍ കെ.​ആ​ർ.​ര​മേ​ഷ് കു​മാ​ർ വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലു​ള്ള ച​ര്‍​ച്ച മാ​ത്ര​മാ​ണ് ഇ​ന്ന​ത്തെ അ​ജ​ണ്ട​യെ​ന്ന് നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷം ഇ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

error: Content is protected !!