ഇരിട്ടിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ മോഷണം

ഇരിട്ടിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ മോഷണം .കുന്നോത്ത് മേഖലയിൽ
നാല് കടകളിൽ നിന്നായി മുപ്പതിനായിരത്തോളം രൂപ മോഷണം പോയിട്ടുണ്ട് ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വ്യാപാരികൾ മോഷണവിവരം അറിയുന്നത് .കുന്നോത്ത് എസ്.എം ബോഡി വർക് ഷോപ്പിൽ നിന്നും 1200 രൂപ ,മുസാൻ പീടിക ,കേളൻ പീടിക എന്നിവിടങ്ങളിലെ വിവിധ കടകളിൽ നിന്നായി 28000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി .

error: Content is protected !!