ഇന്ത്യയ്ക്ക് ഷോക്ക്: കളി തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം.

റിസര്‍വ്വ് ദിനത്തില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്റ് ലോകക്കപ്പ് സെമിയില്‍ ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. കളി തുടങ്ങി നാല് ബോളില്‍ ഒരു റണ്ണുമായി രോഹിതും, ഏഴ് ബോളില്‍ ഒരു റണ്ണുമായി രാഹുലും, ആറു ബോളില്‍ ഒരു റണ്ണുമായി കൊഹ്ലിയുമായി ഔട്ടായത്. ഇതോടെ ഇന്ത്യയുടെ നില ഏറെ പരുങ്ങലിലായിരിക്കുകയാണ്. റിഷബ് പന്തും ദിനേഷ് കാര്‍ത്തികും ആണ് ഇപ്പോള്‍ ക്രീസില്‍. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍ എന്ന നിലയിലാണ് ഇന്ത്യ.

error: Content is protected !!