ഒവൈസിയും അമിത്ഷായും നേര്‍ക്കുനേര്‍ വാഗ്വാദം; വിരട്ടേണ്ടെന്ന് ഒവൈസി.

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ച​ർ​ച്ച​യ്ക്കി​ടെ എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദീ​ൻ ഒ​വൈ​സി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ത​മ്മി​ൽ ലോ​ക്സ​ഭ​യി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്കം. ബി​ജെ​പി എം​പി സ​ത്യ​പാ​ൽ സിം​ഗ് പ്ര​സം​ഗി​ക്ക​വെ ഒ​വൈ​സി ഇ​ട​പെ​ട്ട​താ​ണ് അ​മി​ത് ഷാ​യെ കു​പി​ത​നാ​ക്കി​യ​ത്.

ഒ​വൈ​സി ഇ​ട​യ്ക്കു ക​യ​റി സം​സാ​രി​ച്ച​ത് ചോ​ദ്യം ചെ​യ്ത അ​മി​ത് ഷാ ​പ്ര​തി​പ​ക്ഷ നി​ര​യി​ലേ​ക്കു നോ​ക്കി കു​പി​ത​നാ​യി സം​സാ​രി​ച്ചു. ഇ​തി​നു മ​റു​പ​ടി​യു​മാ​യി എ​ഴു​ന്നേ​റ്റ ഒ​വൈ​സി, പേ​ടി​പ്പി​ക്കാ​ൻ നോ​ക്കേ​ണ്ടെ​ന്നും ത​നി​ക്കു​നേ​രെ വി​ര​ൽ ചൂ​ണ്ട​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. നി​ങ്ങ​ളു​ടെ ഉ​ള്ളി​ൽ പേ​ടി ഉ​ണ്ടെ​ങ്കി​ൽ പി​ന്നെ ഞ​ങ്ങ​ൾ എ​ന്തു ചെ​യ്യാ​നാ​ണ് എ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ മ​റു​പ​ടി.

ബി​ല്ലി​ലെ ഇ​ന്ത്യ​യു​ടെ താ​ത്പ​ര്യ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന എ​ന്ന പ​രാ​മ​ർ​ശ​ത്തി​ന് വി​ശ​ദീ​ക​ര​ണം വേ​ണ​മെ​ന്ന് അ​സ​ദു​ദീ​ൻ ഒ​വൈ​സി ച​ർ​ച്ച​യ്ക്കി​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി. മ​ത​ത്തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ മോ​ദി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​മി​ത് ഷാ ​ച​ർ​ച്ച​യ്ക്കി​ടെ പ​റ​ഞ്ഞു. കു​റ്റാ​രോ​പി​ത​​ന്‍റെ മ​തം നോ​ക്കാ​തെ ഭീ​ക​ര​വാ​ദം അ​ടി​ച്ച​മ​ർ​ത്തു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. എ​ൻ​ഐ​എ ഭേ​ദ​ഗ​തി നി​യ​മം രാ​ഷ്ട്രീ​യ പ്ര​തി​കാ​ര​ത്തി​നു ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ ആ​രോ​പ​ണം ച​ർ​ച്ച​യ്ക്കി​ടെ ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​തി​നി​ടെ സം​ഝോ​ത എ​ക്സ്പ്ര​സ് സ്ഫോ​ട​ന​ക്കേ​സി​ൽ യു​പി​എ സ​ർ​ക്കാ​ർ മ​ല​ക്കം മ​റി​ഞ്ഞു എ​ന്ന അ​മി​ത് ഷാ​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രേ​യും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി.

error: Content is protected !!