ക്രിക്കറ്റ്, ഫുട്ബാൾ, റഗ്ബി; മൂന്ന് ലോകകപ്പും കീഴടക്കുന്ന ആദ്യ രാജ്യമായി ഇംഗ്ലണ്ട്

ലണ്ടൻ: ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ലോക ക്രിക്കറ്റ് ചാമ്പ്യനായതോടെ ക്രിക്കറ്റ്, ഫുട്ബാൾ, റഗ്ബി ലോകകപ്പുകൾ കീഴടക്കുന്ന ആദ്യ രാജ്യമായി ഇംഗ്ലണ്ട്. ക്രിക്കറ്റിന്‍റെ ജന്മനാടാണെങ്കിലും ഇത്രയും കാലമായി ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് കിട്ടാക്കനി ആയിരുന്നു.

1966ലാണ് ഇംഗ്ലണ്ട് ആദ്യ ഫുട്ബാൾ ലോകകപ്പ് കിരീടം നേടുന്നത്. ഫൈനലിൽ പശ്ചിമ ജർമനിയെയാണ് ഇംഗ്ലണ്ട് അന്ന് തോൽപിച്ചത്. 2003ൽ ഓസ്ട്രേലിയയെ ഫൈനലിൽ 20-17ന് തോൽപിച്ചാണ് ഇംഗ്ലണ്ട് ലോക റഗ്ബി കിരീടം സ്വന്തമാക്കിയത്.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ സൂപർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ന്യൂസിലാൻഡിനെ ഇംഗ്ലണ്ട് കീഴടക്കിയത്. സൂപർ ഓവറിലും സമനിലയായതോടെ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്.

error: Content is protected !!