മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു.

ആലപ്പുഴ: മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി (89) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍.1930 മാര്‍ച്ച് 8ന് കുഞ്ചന്‍ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. എഐസിസി അംഗവും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളില്‍ പ്രധാനിയുമായിരുന്നു.

1970 ല്‍ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് പശുവും കിടാവും ചിഹ്നത്തില്‍ മല്‍സരിച്ച് സിപിഎമ്മിലെ പി കെ കുഞ്ഞച്ചനെ പരാജയപ്പെടുത്തി നിയമസഭാഗമായി. 1977 ല്‍ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ല്‍ സി കെ കുമാരനോട് പരാജയപ്പെട്ടു. 1977ല്‍ പി കെ വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാര്‍ക്ക് പിഎസ്‌സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ നടക്കും.

error: Content is protected !!