കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച വരെ നിയമസഭ പിരിഞ്ഞു. വ്യാഴാഴ്ച വരെ സഭയില്‍ നടപടിക്രമങ്ങള്‍ ഒന്നുമുണ്ടാകരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുകയാണ്. തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്ന എം.ടി.ബി നാഗരാജും കെ സുധാകറും വിമത പക്ഷത്ത് ചേര്‍ന്നതോടെയാണ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്.

error: Content is protected !!