മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​ൻ എ​ല്‍ ചാ​പോ ഗു​സ്‍​മാ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ.

മെ​ക്സി​ക്കോ സി​റ്റി: കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് സാ​മ്രാ​ജ്യ ത​ല​വ​ന്‍ എ​ല്‍ ചാ​പോ ഗു​സ്മാ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് യു​എ​സ് കോ​ട​തി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ തു​ട​ങ്ങി പ​ത്തോ​ളം കേ​സു​ക​ളി​ൽ ഗുസ്മാൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ഫെ​ബ്രു​വ​രി​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

30 വ​ര്‍​ഷം അ​ധി​ക ത​ട​വും എ​ല്‍ ചാ​പോ അ​നു​ഭ​വി​ക്കേ​ണ്ടി വ​രുമെന്ന് കോടതി അറിയിച്ചു. മെ​ക്സി​ക്കോ ആ​സ്ഥാ​ന​മാ​യ ആ​ഗോ​ള മ​യ​ക്കു​മ​രു​ന്ന് സം​ഘം സി​നോ​ള കാ​ര്‍​ട്ടെ​ല്‍ ന​യി​ച്ച ഗു​സ്‍​മാ​ന്‍ 14 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​സ്‍​തി​യു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു. 2017ലാണ് ഗുസ്മാനെ മെക്സിക്കോ യുഎസിന് കൈമാറിയത്.

error: Content is protected !!