എറണാകുളത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം.

കൊച്ചി:  യൂണിവേഴ്സിറ്റി കോളജ്, പിഎസ് സി വിഷയങ്ങൾ ഉയർത്തി യൂത്ത് ലീഗ് എറണാകുളം കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30 ഓടെയാണ് മാർച്ച് തുടങ്ങിയത്. മാർച്ച് കളക്‌ട്രേറ്റ് കവാടത്തിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

error: Content is protected !!