ലോകകപ്പ്‌: ഇന്ത്യക്ക് ബാറ്റിങ്, കേദാർ ജാദവിനെ ഒഴിവാക്കി

ബെർമ്മിങ്ങാം: ലോകകപ്പിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് സെമിഫൈനലിൽ കടക്കാൻ സാധിക്കും. നിലവിൽ പോയിൻറ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശിന് ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ചെറിയ സാധ്യതയെങ്കിലും ഉള്ളൂ.

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ബെർമ്മിങ്ങാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുന്നത്. റണ്ണൊഴുകുന്ന പിച്ചാണെന്നാണ് റിപ്പോർട്ട്. തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യ രണ്ട് സുപ്രധാന മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. സ്പിന്നർ കുൽദീപ് യാദവിനെയും കേദാർ ജാദവിനെയും ഒഴിവാക്കി. പകരം ദിനേശ് കാർത്തിക്കിനെയും ഭുവനേശ്വർ കുമാറിനെയും ഉൾപ്പെടുത്തി. പരിക്ക് കാരണം ഭുവനേശ്വർ കുമാർ കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചിരുന്നില്ല. മൂന്ന് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
യുസ്വേന്ദ്ര ചാഹലിനെ മാത്രമാണ് സ്പിന്നറായി ഉൾപ്പെടുത്തിയിട്ടുള്ളത്.

രവീന്ദ്ര ജഡേജയെ പരിഗണിച്ചില്ല. ഋഷഭ് പന്തിനെ ടീമിൽ നില നിർത്തിയിട്ടുണ്ട്. ബംഗ്ലാദേശിലും ചില മാറ്റങ്ങളുണ്ട്. മൊഹമ്മദുള്ള കളിക്കാത്ത് അവർക്ക് വലിയ തിരിച്ചടിയാവും. സാബിർ റഹ്മാനെയാണ് പകരം ഉൾപ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!