സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമായേക്കും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് വ്യാപകമായി മഴ പെയ്തു. ഇന്നലെ കാലവര്‍ഷം തുടങ്ങിതിന് ശേഷം താരതമ്യേന മഴ കുറഞ്ഞ വടക്കന്‍ ജില്ലകളില്‍ ഇന്ന് നല്ല മഴ കിട്ടി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ മഴ  ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.മ ലപ്പുറം കോഴിക്കോട് ജില്ലകളില്‍ മറ്റന്നാള്‍ റെഡ് അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം ഇന്ന് പുലര്‍ച്ചെ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇത് ഗുജറാത്ത് തീരം ലഷ്യമാക്കി നീങ്ങും. നാളയോടെ ഇത് ചുഴലിക്കാറ്റായി മാറും എന്നാല്‍ തീരം തൊടാനുള്ള സാധ്യത കുറവാണ്. കേരള തീരത്ത് 40 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യമത്സത്തൊഴിലാളികള്‍ കടിലില്‍ പോകരുതനെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. അൻപത്തിരണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ്ങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. ട്രോളിംഗ് നിരോധനം സംബന്ധിച്ച് വിശദമായ പഠനംവേണമെന്ന് ബോട്ട് ഉടമകള്‍ ആവശ്യപ്പെട്ടു.