സഹകരണ മേഖലയില്‍നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കും: മുഖ്യമന്ത്രി.

A gavel and block on a rich, cherry desktop with handcuffs.

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സര്‍ഫാസി നിയമം സഹകരണ മേഖലയില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സഹകരണ മേഖലയില്‍ സര്‍ഫാസി നടപ്പിലാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും സഹകരണ മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാരും വ്യക്തമാക്കി. കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷക ആത്മഹത്യകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

error: Content is protected !!