ഷെറിന്‍ മാത്യൂസ് കൊലപാതക കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം

ഷെറിന്‍ മാത്യൂസ് കൊലപാതക കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം. അമേരിക്കയിലെ ഡാലസ് ജില്ലാ കോടതിയുടേതാണ് വിധി. 2017ലാണ് മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. മലയാളിയായ വെസ്‌ലി മാത്യു ബിഹാറില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്.

2017 ഒക്ടോബർ ഏഴിനാണ് ഡാലസിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായെന്ന് വെസ്‍ലി പോലീസിൽ പരാതിനൽകിയത്. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനു പുറത്തു നിർത്തിയെന്നും പിന്നീട് ഷെറിനെ കാണാതാവുകയായിരുന്നുന്നെന്നുമാണ് വെസ്‍ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കുശേഷമാണ് ഡാലസിലെ കലുങ്കിനടിയിലെ ചവറുകൂനയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.

error: Content is protected !!