സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന; വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ 45ഓ​ളം എ​യ്‌​ഡ​ഡ്‌ സ്കൂ​ളു​ക​ളി​ലും 15 ഡി.​ഇ.​ഒ, എ.​ഇ.​ഒ ഒാ​ഫി​സു​ക​ളി​ലും വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി. വി​വി​ധ പേ​രു​ക​ളി​ലു​ള്ള ഫീ​സ്​ കൊ​ള്ള​യാ​ണ്​ സ്​​കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​യി. അ​ന​ധി​കൃ​ത​മാ​യി പി​രി​ച്ചെ​ടു​ത്ത പ​ണ​വും പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന്​ പ​ണ​വു​മാ​യെ​ത്തി​യ ര​ക്ഷാ​ക​ർ​ത്താ​വും വി​ജി​ല​ൻ​സി​ന്​ മു​ന്നി​ൽ​പെ​ട്ടു. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ന്​ ​ആ​രം​ഭി​ച്ച ‘ഓ​പ​റേ​ഷ​ൻ ഈ​ഗി​ൾ വാ​ച്ച്’ എ​ന്ന പ​രി​ശോ​ധ​ന വൈ​കു​ന്നേ​രം​വ​രെ നീ​ണ്ടു.

ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​ന​വും ഗു​ണ​നി​ല​വാ​ര​വും പു​ല​ർ​ത്തു​ന്ന സ​ർ​ക്കാ​ർ – എ​യ്‌​ഡ​ഡ്‌ സ്കൂ​ളു​ക​ളി​ലെ മാ​നേ​ജ്മ​െൻറു​ക​ൾ പ്ര​വേ​ശ​ന​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി പി.​ടി.​എ ഫ​ണ്ട്, ബി​ൽ​ഡി​ങ്​ ഫ​ണ്ട് തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ വ​ൻ​തു​ക​ക​ൾ പി​രി​ച്ചെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യും കൈ​ക്കൂ​ലി​ക്കും സ്വാ​ധീ​ന​ത്തി​നും വ​ഴ​ങ്ങി മു​ൻ​ഗ​ണ​ന ക്ര​മം തെ​റ്റി​ച്ച് അം​ഗീ​കാ​രം ന​ൽ​കു​ന്ന​താ​യും വി​ര​മി​ക്ക​ൽ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് വേ​ണ്ട ഫ​യ​ലു​ക​ളി​ൽ കാ​ര​ണം കൂ​ടാ​തെ മാ​സ​ങ്ങ​ളോ​ളം അ​നാ​വ​ശ്യ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പ്ല​സ്​​വ​ൺ പ്ര​വേ​ശ​ന​ത്തി​​െൻറ മ​റ​വി​ൽ പ​ല സ്​​കൂ​ളു​ക​ളും വ​ൻ കോ​ഴ​വാ​ങ്ങി​യ​താ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും പി.​ടി.​എ ഫ​ണ്ട്, സ്​​കൂ​ൾ വി​ക​സ​ന ഫ​ണ്ട്, കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട് തുടങ്ങി പല​ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി വ​ൻ പ​ണ​പ്പി​രി​വ്​ ന​ട​ത്തു​ന്നതായും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ പ​രാ​തി ഉ​യ​ർ​ന്ന​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന. എ​യി​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്നു, മു​ൻ​ഗ​ണ​നാ​ക്ര​മം തെ​റ്റി​ക്കു​ന്നു എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ​രാ​തി​ക​ൾ മു​ൻ നി​ർ​ത്തി​യാ​ണ്​ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

error: Content is protected !!