അഭിനന്ദൻ വർധമാനെ പരിഹസിച്ച്​ പാക്​ ചാനലിൽ പരസ്യം; പ്രതിഷേധം

ന്യൂഡൽഹി: വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച്​ പാക്​ ചാനലിൽ പരസ്യം. ലോകകപ്പ്​ ക്രിക്കറ്റ്​ സംപ്രേഷണം ചെയ്യുന്ന ജാസ്​ ടി.വിയുടേതാണ് ഇന്ത്യ-പാകിസ്​താൻ കളിയെ കുറിച്ചുള്ള​ പരസ്യം. ഇന്ത്യൻ വ്യോമാതിർത്തി മറി കടന്ന പാക്​ വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്​താൻെറ പിടിയിലകപ്പെട്ട അഭിനന്ദൻ പാക്​ സൈന്യത്തോട്​ ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ടാണ്​​ പരസ്യം​.

അഭിനന്ദൻെറ പ്രത്യേക രീതിയിലുള്ള മീശയുൾപ്പെടെ രൂപത്തെ അനുകരിച്ച നടനാണ്​ പരസ്യത്തിലുള്ളത്​. പിടിയിലായ സമയത്ത്​ അഭിനന്ദൻ പാക്​ സൈനികർക്ക്​ നൽകിയ മറുപടിയും അവർക്കൊപ്പം ചായ കുടിക്കുന്ന ദൃശ്യങ്ങളും പാകിസ്​താൻ പുറത്തു വിട്ടിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം ലഭിക്കുകയും ചെയ്​തിരുന്നു. രാജ്യത്തിൻെറ രഹസ്യ വിവരങ്ങളെ കുറിച്ച്​ ചോദിക്കുമ്പോൾ ‘ക്ഷമിക്കണം, അതേക്കുറിച്ച്​ നിങ്ങളോട്​ വെളിപ്പെടുത്താനാകില്ല’ എന്ന്​ അദ്ദേഹം നൽകിയ ധീരമായ മറുപടിയെ പരിഹാസ പൂർവമാണ്​ പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഇന്ത്യയുടെ പ്ലേയിങ്​ ഇലവനെ കുറിച്ച്​ ദൃശ്യത്തിന്​ പുറത്തുള്ളവർ ചോദിക്കുന്ന ചോദ്യത്തിന്​ പരസ്യത്തിലെ കഥാപാത്രം പേടിയോടെ മറുപടി നൽകുന്നതായാണ്​ കാണിക്കുന്നത്​. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, അതേക്കുറിച്ച്​ നിങ്ങളോട്​ വെളിപ്പെടുത്താനാകില്ല’ എന്ന മറുപടി നൽകുന്നതായാണ്​ പരസ്യത്തിലുമുള്ളത്​. പിന്നീട്​ ചായ എങ്ങനെയുണ്ടെന്ന ചോദിക്കുമ്പോൾ​ കൊള്ളാം എന്ന്​ ഉത്തരം നൽകി രക്ഷപ്പെട്ട ആശ്വാസത്തിൽ പോകുന്ന ഇയാളെ പിടിച്ചു നിർത്തി കൈയിലുള്ള ചായക്കപ്പ്​ തിരികെ വാങ്ങിക്കുന്നു. ശേഷം ‘കപ്പ്​ നമുക്ക്​ നേടാം’ എന്നർഥം വരുന്ന ‘ലെറ്റ്​സ്​ ബ്രിങ്​ ദി കപ്പ്​ ഹോം’ എന്ന ഹാഷ്​ ടാഗ്​ സ്​ക്രീനിൽ തെളിഞ്ഞു വരുന്നത്​ വരെയാണ്​ പരസ്യം.

error: Content is protected !!