പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതി : യുവമോർച്ച മാർച്ചിൽ സംഘർഷം,

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ അഴിമതി നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ  സംഘർഷം.  ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  കലൂർ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച മാർച്ച്‌ പാലത്തിനു സമീപം പോലീസ് തടഞ്ഞു.  തുടർന്ന് മുന്നറിയിപ്പില്ലാതെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു.  ഉപരോധം അവസാനിപ്പിക്കണമെന്നു പോലീസ് അവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.  തുടർന്നാണ് യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം ഉള്ളവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയത്.

error: Content is protected !!