പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ള

മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഓം ബിര്‍ളയെ (57) പതിനേഴാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഐക്യകണ്ഠേനേയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതോടെ അദ്ദേഹം ലോക്സഭാ സ്പീക്കറായി ചുമതലേയറ്റു. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നയിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവിസ്മരണീയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കിയ ആളാണ് ഓം ബിര്‍ളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനവും രാഷ്ട്രപുരോഗതിക്കായി നടത്തിയ സംഭവാനകളും പ്രശംസിക്കപ്പെടേണ്ടതാണ്.രാജസ്ഥാന്‍റെ വളര്‍ച്ചയില്‍ തന്‍റേതായ പങ്ക് അദ്ദേഹം വഹിച്ചു. കോട്ട പോലൊരു ചെറിയ നഗരം ഇന്ന് നേടിയ വളര്‍ച്ചയില്‍ അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമവും കാരണമാണ് – പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

error: Content is protected !!