ടി വി സുഭാഷ് തിങ്കളാഴ്ച ജില്ലാ കലക്ടറായി ചുമതലയേല്‍ക്കും

പുതിയ ജില്ലാ കലക്ടറായി ടി വി സുഭാഷ് തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് കണ്ണൂര്‍ ജില്ലാ കലക്ടറായി എത്തുന്നത്. 2007 ല്‍ ഡെപ്യൂട്ടി കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ ധാരിയായ അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തുന്നതിന് മുമ്പ് നിരവധി ദേശീയ, അന്തര്‍ ദേശീയ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 ഐഎഎസ് ബാച്ചാണ്.

മൂന്നാര്‍ ദൗത്യസംഘാംഗം, തലശ്ശേരി, തിരൂര്‍ ആര്‍ഡിഒ, കോട്ടയം എഡിഎം എന്നിങ്ങനെ വിവിധ തസ്തികകളിലായി എട്ട് ജില്ലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.

വാര്‍ത്താ വിനിമയ രംഗത്തെ പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ കാലാനുസൃതമായി ആധുനികവല്‍ക്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിയത് സുഭാഷിന്റെ നേതൃത്വത്തിലാണ്. സര്‍ക്കാര്‍ വാര്‍ഷികം വിപുലമായ എക്‌സിബിഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികളോടെ ജനകീയമാക്കിയതും അദ്ദേഹത്തിന്റെ നേതൃപാടവമായിരുന്നു.

 

error: Content is protected !!