കൂത്തുപറമ്പ് വലിയവെളിച്ചത്ത് സ്കൂൾ ബസ് റബർ തോട്ടത്തിലേക്കു മറിഞ്ഞ് അപകടം

കൂത്തുപറമ്പ് വലിയവെളിച്ചത്ത് സ്കൂൾ ബസ് റബർ തോട്ടത്തിലേക്കു മറിഞ്ഞ് അപകടം. മൂന്ന് വിദ്യാർഥികളും ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നു രാവിലെ 7.45 ഓടെ വലിയ വെളിച്ചത്തിനും ചീരാറ്റയ്ക്കും ഇടയിലാണ് സംഭവം. മട്ടന്നൂർ മലബാർ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികളായ നസ്ല, ആമിന, അഫീദ, ബസ് ഡ്രൈവർ ഫാസിൽ എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇവർക്ക് കുത്തുപറമ്പിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.

റബർ മരത്തിന് തട്ടി നിന്നതിനാലാണ് കൂടുതൽ താഴ്ചയിലേക്ക് മറിയാതിരുന്നത്. അതു വഴി വന്ന വാഹന യാത്രികരാണ് അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് കണ്ണവം, കൂത്തുപറമ്പ് സ്റ്റേഷനുകളിൽ നിന്ന് പോലീസും സ്ഥലത്തെത്തി.

error: Content is protected !!