കണ്ണൂർ പയ്യാമ്പലത്ത് കടലാക്രമണം

കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമവും രൂക്ഷമാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഇതുവരെ ഇല്ലാത്ത വിധം കര കടലെടുത്തു. ടൂറിസം വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തിക്കടുത്ത് വരെ ആഴത്തിൽ മണൽ കടലെടുത്തിട്ടുണ്ട് .വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യാമ്പലത്ത് കടൽ പ്രക്ഷുബ്ധമായത്‌ .രണ്ട് അപകട മുന്നറിയിപ്പ് ബോർഡുകൾ കടലെടുത്തു. ജില്ലാ ടൂറിസം വകുപ്പ് സ്ഥാപിച്ച “കണ്ണൂർ ഐ” ഫോട്ടോ ഫ്രയിം അപകട ഭീഷണിയിലാണ് .

ജില്ലയിൽ കണ്ണൂർ സിറ്റി, പുതിയങ്ങാടി എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ദമാണ്.കണ്ണൂർ ,കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരങ്ങളില്‍ നാളെയും (ജൂണ്‍ 11), മധ്യ കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരങ്ങളില്‍ നാളെയും ,മറ്റന്നാളും (11,12), വടക്ക്-കിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത് തീരങ്ങളില്‍ 12,13 തീയതികളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

error: Content is protected !!