വള്ളിത്തോട് ഒമിനിവാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ച് കുഞ്ഞ് മരിച്ചു.

വള്ളിത്തോട് ആനകുത്തിയവളവിൽ ഒമിനിവാൻ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് പിഞ്ച് കുഞ്ഞ് മരിച്ചു. കർണാടക സിദ്ധാപുരം നെല്ലൂത്കരി സ്വദേശികൾ സഞ്ചരിച്ച ഒമിനി വാൻ ആണ് അപകടത്തിൽ പെട്ടത് . നെല്ലൂത്കരി സ്വദേശി ഷിഹാബ് – സർഫാന ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പിഞ്ചു കുഞ് മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ഇവരെക്കൂടാതെ ബന്ധുക്കളായ അഞ്ചോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ഇവർ നിസ്സാരപരിക്കുകയി രക്ഷപ്പെട്ടു. കണ്ണൂരിൽ ഒരു പള്ളിയുമായി ബന്ധപ്പെട്ട ചില കർമ്മങ്ങൾക്ക് വന്നതിനുശേഷം കർണാടകത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം. കുഞ്ഞ് തെറിച്ചു പുറത്തേക്കു വീണതാണ് മരണകാരണം എന്നാണറിയുന്നത്.

error: Content is protected !!