താര സംഘടനയായ ‘അമ്മ’യിൽ വൻമാറ്റങ്ങൾ വരുന്നു

ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ വൻ മാറ്റങ്ങൾ വരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട്, ‘അമ്മ’യുടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ ഭാരവാഹികൾ തീരുമാനിച്ചു. ഈ ഭരണഘടനാ ഭേദഗതികൾ ജനറൽ ബോ‍ഡി അംഗീകരിക്കണം. അതിനാൽ വരുന്ന വാർഷിക ജനറൽ ബോഡിയിൽ മാറ്റങ്ങൾ അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാകും നടപ്പാക്കുക.

എന്നാൽ ജനറൽ ബോഡിയിൽ ഈ നിർദേശങ്ങളെല്ലാം പാസ്സാകുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. പല അംഗങ്ങൾക്കും നിർദേശങ്ങളിൽ ഭിന്നാഭിപ്രായമുണ്ട്. മാത്രമല്ല, ചില നിർദേശങ്ങൾ നടപ്പാക്കാൻ നിയമപരമായ പ്രശ്നമുണ്ടെന്നാണ് സംഘടനയിലെ ചില അംഗങ്ങൾ തന്നെ പറയുന്നത്.’വിമൺ ഇൻ സിനിമാ കളക്ടീവ്’ പോലുള്ള സംഘടനകളുണ്ടാക്കിയ സമ്മർദ്ദം തന്നെയാണ് ‘അമ്മ’യെയും സംഘടനാ അഴിച്ചു പണിക്ക് പ്രേരിപ്പിച്ചത്.

 

error: Content is protected !!