തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം

ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം. ജൂലൈ 22 മുതല്‍ 28 വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങള്‍ക്ക് പറയുള്ളത് കേട്ട്, കഴിഞ്ഞ കാല സംഭവങ്ങളുടെ വസ്തുത വീശദീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും കോടിയേരി പറഞ്ഞു.

കനത്ത തോല്‍വിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയുള്ള തിരുത്തല്‍ നടപടികളാണ് മൂന്ന് ദിവസം നീണ്ട് നിന്ന് നേതൃയോഗങ്ങള്‍ തയ്യാറാക്കിയത്.ജൂലൈ 3,4,5 തിയതികളില്‍ മൂന്ന് മേഖലയോഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് തോല്‍വിക്കുണ്ടായ കാരണങ്ങള്‍ വിശദീകരിക്കും. പരമ്പരാഗതമായി കിട്ടുന്ന വോട്ടുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാവശ്യമായ ഇടപെടലുകള്‍ നടത്താനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. 25695 മെമ്പര്‍മാരുടെ വര്‍ധന കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായതായി പറഞ്ഞ കോടിയേരി സിഎംപിയില്‍ നിന്ന് വന്ന 3160 പേര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചതായും വ്യക്തമാക്കി. ഇവരില്‍ ചിലരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും കോടിയേരി അറിയിച്ചു.

error: Content is protected !!