കനത്ത മഴ : തീരമേഖലയിൽ കനത്ത നാശനഷ്ടം

വായു’ ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ വടക്കൻ ജില്ലകളിൽ മഴ ശക്തമായി. സംസ്ഥാനത്തെ തീരമേഖലയിൽ കടലാക്രമണം ശക്തമാണ്. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടെയും മലപ്പുറത്തെയും തീരമേഖലയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ കടൽക്ഷോഭം ശക്തമാകാനാണ് സാധ്യത.

കാലവർഷത്തോടൊപ്പം ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടിയായതോടെയാണ് കടൽക്ഷോഭം ശക്തമായത്. തിരുവനന്തപുരം വലിയതുറയിലും കൊല്ലത്തും വലിയ രീതിയിലുള്ള കടൽക്ഷോഭം തുടരുകയാണ്. വലിയതുറയിൽ പല വീടുകളിലും വെള്ളം കയറി. തീരമേഖലയിലുള്ള നാല് വീടുകൾ തകർന്നു. വെള്ളം അകത്തേക്ക് കയറി. തീരമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ഊർജിതമാണ്. തൊട്ടടുത്ത് തന്നെ ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കാലവര്‍ഷം കനത്തതോടെ കൊല്ലം ജില്ലയുടെ കടലോര മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പല ഇടങ്ങളിലുംവീടുകളും  റോഡുകളും കടലെടുക്കുന്ന സ്ഥിതിയാണ്. അതേസമയം, പുലിമുട്ട് സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതർ തുടങ്ങിയിട്ടുണ്ട്.

error: Content is protected !!