തന്‍റെ നിലപാട് ശരിയെന്ന് കാലം തെളിയിക്കുമെന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ദുഃഖവും പ്രയാസവും ഉണ്ടാക്കുന്ന കാര്യമാണെന്ന് എ.പി അ​ബ്ദു​ള്ള​ക്കു​ട്ടി. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഇത് നേരത്തെ പ്രതീക്ഷിച്ചതാണ്. വീക്ഷണം നേരത്തെ തനിക്കെതിരെ കുറ്റപത്രം തയ്യാറാക്കി. പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പറഞ്ഞു.

വികസനത്തെ കുറിച്ചുളള നിലപാടില്‍ മാറ്റമില്ല. ഫേസ്ബുക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പുകഴ്ത്തിയിട്ടുള്ളത് ഗാന്ധിയെയാണ്. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം കണ്ടെത്തണമെങ്കില്‍ മുല്ലപ്പള്ളി ബി.ജെ.പിയുടെ വിജയത്തിന്റെ ഉയരം കണ്ടെത്തണം. സീറ്റ് ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ പോയത്. അവസരവാദിയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ്രതികരിച്ചു.

error: Content is protected !!