കശ്മീരിൽ ഭീകരാക്രമണം; 5 ജവാന്മാർക്ക് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു.

Tral: Army Personnels moves towards a house where two Jaish-e-Mohammad militants were hiding during an encounter in which both militants were killed and one security person was injured, at Tral area of south Kashmir on Sunday. PTI Photo(PTI10_4_2015_000155B)

ശ്രീനഗർ: കാശ്‌മീരിലെ അനന്ത്നാഗിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ അഞ്ച് സി.ആർ.പി.എഫ് ജവാന്മർക്ക് വീരമ‌ൃത്യു. അഞ്ച് പേർക്ക് പരിക്കേറ്റു. സൗത്ത് കാശ്മീരിലെ അനന്ത്നാഗിൽ തിരക്കേറിയ കെ.എം.എഫ്.പി റോഡിലായിരുന്നു ആക്രമണം.

സി.ആർ.പി.എഫിന്റെ പട്രോൾ സംഘത്തിന് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. അനന്ത്നാഗ് പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് അനുകൂല തീവ്രവാദ സംഘടനയായ അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുത്തു.

error: Content is protected !!