തലശ്ശേരിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസിൽ ആറ് സി.പി.എം പ്രവർത്തകർ കുറ്റക്കാര്‍

തലശേരി: ബിജെപി നേതാവ് എം പി സുമേഷിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ആറ് സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. സി.ഓ ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയ കൊട്ടിയം സന്തോഷാണ് സുമേഷിനെ പരിക്കേൽപ്പിച്ച കേസിലും മുഖ്യപ്രതി.

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് വിധിച്ചത്. 2008 മാർച്ചിലാണ് തലശേരി ബിജെപി മണ്ഡലം പ്രസിഡന്റായിരുന്ന എം.പി സുമേഷിനെ കൊട്ടിയം സന്തോഷ് അടക്കമുള്ളവർ ചേർന്ന് വധിക്കാൻ ശ്രമിച്ചത്. സി ഓ ടി നസീർ വധശ്രമക്കേസിൽ സന്തോഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു.

error: Content is protected !!