‘വൈറസ്’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും

കണ്ണൂര്‍: നിപ വൈറസ് ഭീതിയില്‍ കേരളം വീണ്ടും ആശങ്കയിലാകുമ്പോള്‍ ‘വൈറസ്’ സിനിമ തിയറ്ററുകളിലേക്ക്
കേരളത്തില്‍ കഴിഞ്ഞവര്‍ഷം നേരിട്ട നിപ വൈറസ് ബാധയുടെ പശ്ചാത്തലവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആസ്പദമാക്കിയുള്ളതാണ് സിനിമ. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ്. റിലീസിന് രണ്ട് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും നിപയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

നിപക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായാണ് സിനിമ വരുന്നത്. അന്ന് കേരളം അഭിമുഖീകരിച്ച ഭീതി എത്രത്തോളം വലുതാണെന്ന് സിനിമയിലൂടെ വ്യക്തമാകുമെന്നാണ് സൂചന. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണനേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും സിനിമയുടെ ഭാഗമാവും. കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ തുടങ്ങി മലയാളത്തിലെ യുവതാരങ്ങളാണ് വൈറസില്‍ അഭിനയിക്കുന്നത്.

error: Content is protected !!