തീവണ്ടിയാത്രക്കിടെ കാണാതായ 17കാരിയെ കണ്ടെത്തി

കൊല്ലം: ട്രെയിൻ യാത്രക്കിടെ കാണാതായ പെൺകുട്ടിയെ കൊല്ലം റെയിൽവേസ്​റ്റേഷനിൽനിന്ന്​ കണ്ടെത്തി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് കൊ​ച്ചി​യി​ല്‍ നി​ന്നും ട്രെ​യി​ന്‍ ക​യ​റി​യ പെൺകുട്ടി വീ​ട്ടിലെത്താത്തതിനെത്തുടർന്ന്​ പിതാവ്​​ ശിവജി സ​ഹാ​യം അ​ഭ്യ​ര്‍ത്ഥി​ച്ച് ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പിടുകയായിരുന്നു. വ​യ​നാ​ട് മീ​ന​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ല്‍കി​. തുടർന്ന്​ പൊലീസ്​ നടത്തിയ അ​ന്വേ​ഷ​ണത്തിനൊടുവിലാണ്​ ​കൊല്ലം റെയിൽവേ സ്​റ്റേഷനിൽനിന്ന്​ കുട്ടിയെ കണ്ടെത്തിയത്.​ വനിതാഹെൽപ്​ലൈൻ കസ്​റ്റഡിയിലാണ്​​ പെൺകുട്ടിയിപ്പോൾ. കാണാതായ മകളെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവജി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. പോസ്റ്റ് ഷെയര്‍ ചെയ്ത് വിവരങ്ങൾ അന്വേഷിച്ചു സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശിവജി കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

error: Content is protected !!