വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് കെ.ജി മോഹനന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

തൃശ്ശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കെ.ജി മോഹനന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന മോഹനന്‍ കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് ഫെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഇദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തത്. ഈ മാര്‍ച്ചില്‍ അദ്ദേഹം പാര്‍ട്ടിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിന് മുന്‍പും കെ,ജി മോഹനന്‍ സംഘ്പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

error: Content is protected !!