അവസാന ഓവറില്‍ ഷമിയിലൂടെ ഇന്ത്യ; കിവികള്‍ക്ക് അഞ്ച് റണ്‍സിന്റെ ജയം. ലോകക്കപ്പ് ക്രിക്കറ്റില്‍ ത്രസിപ്പിക്കുന്ന രണ്ട് വിജയങ്ങള്‍.

സ​താം​പ്ട​ൺ: ജ​യ​സാ​ധ്യ​ത മാ​റി​മ​റി​ഞ്ഞ ഇന്ത്യ – ന്യൂസിലന്റ് മ​ൽ​സ​ര​ത്തി​ൽ പൊ​രു​തി ജ​യി​ച്ച് ഇ​ന്ത്യ. 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​ന് 224 റ​ൺ​സ് നേ​ടി. മറ്റൊരു മത്സരത്തില്‍ വെസ്റ്റിൻഡീസിനെതിരെ ന്യൂസീലൻഡിന് 5 റൺസ് ജയം.

ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച അ​ഫ്ഗാ​ന്‍റെ പോ​രാ​ട്ടം 49.5 ഓ​വ​റി​ൽ 213 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ആ​വേ​ശ​ത്തോ​ടെ പ​ന്തെ​റി​ഞ്ഞ ബോ​ള​ർ​മാ​രാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​മ്പ​താം ജ​യ​മാ​ണി​ത്. ഈ ​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ക്ക് ഉ​യ​ർ​ന്നു.

ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ഹാ​ട്രി​ക് നേ​ട്ട​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 16 റ​ൺ​സ് വേ​ണ​മാ​യി​രു​ന്നു. ആ ​ഓ​വ​റി​ലെ
മൂ​ന്ന്, നാ​ല്, അ​ഞ്ച് പ​ന്തു​ക​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണ് ഷ​മി ഹാ​ട്രി​ക് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് ന​ബി, അ​ഫ്താ​ബ് ആ​ലം, മു​ജീ​ബു​ർ റ​ഹ്മാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഇ​ര​ക​ൾ. ചേ​ത​ൻ ശ​ർ​മ​യ്ക്ക് ശേ​ഷം ലോ​ക​ക​പ്പി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ഷ​മി.

വെസ്റ്റ് ഇന്‍ഡീസ്-ന്യൂസിലന്റ്‌ മത്സരത്തില്‍ വെസ്റ്റിൻഡീസിനെതിരെ ന്യൂസീലൻഡിന് 5 റൺസ് ജയം. സ്കോർ– ന്യൂസീലൻഡ്: 50 ഓവറിൽ 8 വിക്കറ്റിന് 291; വിൻഡീസ്: 49 ഓവറിൽ 286നു പുറത്ത്. തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ നായകൻ കെയ്ൻ വില്യംസനും (148) 4 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടും ചേർന്നാണ് കിവീസിനെ വിജയത്തിൽ എത്തിച്ചത്. കാർലോസ് ബ്രാത്ത്‌വെയ്റ്റ് (101) വിൻഡീസിനായി സെഞ്ചുറി നേടിയെങ്കിലും അവസാന ഓവറിൽ ടീമിനെ വിജയിപ്പിക്കാനാവാതെ നിരാശനായി കളം വിട്ടു. വിജയത്തോടെ ആറു കളികളിൽനിന്ന് 11 പോയിന്റുമായി ന്യൂസീലൻഡ് ഒന്നാമതെത്തി. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാമതുമുണ്ട്.

error: Content is protected !!