രാജ്യ സഭയില്‍ നാല് ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിനു പിന്നാലെ ചന്ദ്രബാബു നായിഡുവിനെ ‍ഞെട്ടിപ്പിച്ച് തെലുങ്ക് ദേശം പാർട്ടിയിലെ (ടിഡിപി) നാല് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു. വൈ.എസ്.ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹൻറാവു എന്നിവരാണു ബിജെപിയിൽ ലയിക്കുന്നതായി ഉപരാഷ്ട്രപതിക്കു കത്തു കൊടുത്തത്. നാല് എംപിമാരെയും വർക്കിങ് പ്രസിഡന്റ് ജെ.പി..നഡ്ഡ ബിജെപിയിലേക്കു സ്വീകരിച്ചു.

ബിജെപി നേതാക്കളായ റാം മാധവ്, ജി.കൃഷ്ണ റെഡ്ഢി എന്നിവർ ടിഡിപി എംപിമാരുമായി നിരവധി തവണ ചർച്ച നടത്തിയശേഷമാണു തീരുമാനം. രാജ്യസഭയിൽ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ടിഡിപി എംപിമാരെ ബിജെപിയിലെത്തിച്ചത്. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടന്ന ആന്ധ്രപ്രദേശിൽ രണ്ടു തിരഞ്ഞെടുപ്പിലും കനത്ത തോൽവി നേരിട്ട ചന്ദ്രബാബുവിന് ഈ നീക്കവും ക്ഷീണമാണ്.

ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഢിയുടെ േനതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസാണു സീറ്റുകൾ തൂത്തുവാരിയത്. കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കാൻ ചന്ദ്രബാബു നായിഡു തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ വലിയ തോൽവി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെക്കൂടി പ്രതിസന്ധിയിലാക്കി.

error: Content is protected !!