ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 25 യാ​ത്ര​ക്കാ​ർ മ​രി​ച്ചു

ച​ണ്ഡി​ഗ​ഡ്: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ കു​ല്ലു​വി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 25 യാ​ത്ര​ക്കാ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച കു​ല്ലു​വി​ലെ ബ​ഞ്ചാ​റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​ഞ്ചാ​റി​ൽ​നി​ന്ന് ഗ​ഡ​ഗു​ഷാ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​സ് 500 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. ബ​സി​ൽ അ​മ്പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബ​സി​നു​ള്ളി​ൽ ഇ​ട​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ മു​ക​ളി​ൽ ക​യ​റി​യാ​ണ് യാ​ത്ര ചെ​യ്ത​ത്. ഇ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

error: Content is protected !!