രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തുക. നന്ദി പ്രമേയ ചർച്ചക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ലോക്സഭ സ്പീക്കർ ഓം ബിർള എന്നിവർ ചേർന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കുക.രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാൽ അടുത്ത അഞ്ചു വർഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. ഒന്നാം മോദി സർക്കാരിന്റെ കാലത്തെ നേട്ടങ്ങളും എടുത്തു പറഞ്ഞേക്കാം.

കാർഷികം, ജലസേചനം, കുടിവെള്ളം, അടിസ്ഥാന സൗകര്യം ആരോഗ്യം അടക്കമുള്ള മേഖലകളിൽ സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികൾ പ്രസംഗത്തിൽ സൂചിപ്പിക്കും. തുടർന്ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ശേഷം പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തും. ജൂലൈ അഞ്ചിന് സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ പൊതുബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. മുത്തലാഖ്, പൗരത്വ ഭേദഗതി, ആധാര്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവയടക്കമുള്ള പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമനിര്‍മ്മാണങ്ങൾ ലക്ഷ്യം വക്കുന്നുണ്ട് ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍.

error: Content is protected !!