യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ നെതര്‍ലാന്റ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍‌ത്താണ് പോര്‍ച്ചുഗലിന്റെ കിരീട നേട്ടം. ഗോണ്‍സാലോ ഗ്വെഡെസിന്റേതാണ് വിജയ ഗോള്‍. അറുപതാം മിനിറ്റിലായിരുന്നു നെതര്‍ലാന്റ്സിനെ എതിരില്ലാതെ തോല്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ഗോള്‍.

നെതര്‍ലാന്റ്സ് ഗോള്‍ ബോക്സിന് തൊട്ടു പുറത്ത് സില്‍വയില്‍ നിന്ന് പാസ് സ്വീകരിച്ച് ഗ്വിഡസ് തൊടുത്ത ഷോട്ട് നെതര്‍ലാന്റ്സ് ഗോള്‍ കീപ്പര്‍ ജാസ്പെര്‍ സില്ലെസന്റെ കൈകളില്‍ തട്ടിയാണ് വലയില്‍ വീണത്. ആദ്യ പകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ പോര്‍ച്ചുഗല്‍ സൃഷ്ടിച്ചു. പക്ഷേ അതൊന്നും മുതലാക്കാന്‍ അവര്‍ക്കായില്ല. നെതര്‍ലാന്റ്സിന്റേതാകട്ടെ കളിയിലുടനീളം മോശം പ്രകടനവും. നിലവിലെ യൂറോ കപ്പ് ചാംപ്യന്മാരായ പോര്‍ച്ചുഗലിന് ഇന്നത്തെ നേട്ടം ഇരട്ടി മധുരമാണ്. ലീഗില്‍ സ്വിറ്റ്സ്‍സര്‍ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. അറുപതാം മിനിറ്റിലായിരുന്നു നെതര്‍ലാന്റ്സിനെ എതിരില്ലാതെ തോല്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ഗോള്‍

error: Content is protected !!