ഇന്ന് അന്താരാഷ്ട്ര യോഗാദിനം; പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയിൽ

യോഗാദിനാചരണത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജാര്‍ഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും യോഗാദിനാചരണത്തിൽ പങ്കെടുക്കും. ദേശീയ തലത്തിൽ റാഞ്ചി, ഡൽഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് യോഗാചരണം സംഘടിപ്പിച്ചിട്ടുണ്ട്.

‍എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യോഗാദിനാചരണം സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രെൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

error: Content is protected !!